1. ഈ പ്ലാറ്റ്ഫോമിന്റെ ഉദ്ദേശ്യം
• പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും പൊതുവായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.
• പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളെ കണ്ടെത്താൻ ഉപയോക്തൃ റിപ്പോർട്ടുകൾ ശേഖരിക്കുക.
• മഴ, ഇടിമിന്നൽ, കാറ്റ്, മൂടൽമഞ്ഞ് തുടങ്ങിയ വിവരങ്ങൾ മെച്ചപ്പെടുത്തുക.
➤ ഈ പ്ലാറ്റ്ഫോം അടിയന്തരാവസ്ഥകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ളതല്ല. ബന്ധപ്പെട്ട അധികൃതരെ നേരിട്ട് ബന്ധപ്പെടുക.
2. വിവരങ്ങളുടെ ഉപയോഗം
നിങ്ങൾ സമർപ്പിക്കുന്ന വാചിക റിപ്പോർട്ടുകളും ചിത്രങ്ങളും കാലാവസ്ഥ നിരീക്ഷണത്തിനും വിശകലനത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്.
ഈ വിവരങ്ങൾ ഒരിക്കലും കച്ചവട ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ മൂന്നാം കക്ഷികൾക്ക് കൈമാറുകയോ ചെയ്യുന്നില്ല.
3. പൊതു പ്രദർശനം (Show on Site)
• “Show on site” തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ നൽകിയ റിപ്പോർട്ട് എല്ലാവർക്കും കാണാവുന്നതായിരിക്കും.
• തിരഞ്ഞെടുക്കാത്ത പക്ഷം റിപ്പോർട്ട് സിസ്റ്റത്തിനുള്ളിൽ മാത്രം സൂക്ഷിക്കപ്പെടും.
4. പേര് പ്രദർശിപ്പിക്കൽ (Show Name)
• നിങ്ങൾ “Show name” തിരഞ്ഞെടുക്കുന്നുവെങ്കിൽ മാത്രമേ നിങ്ങളുടെ പേര് പൊതുവിൽ പ്രദർശിപ്പിക്കുകയുള്ളു.
• അല്ലാത്ത പക്ഷം റിപ്പോർട്ടർ Anonymous ആയി കാണിക്കും.
5. ചിത്രം അപ്ലോഡ് — ശ്രദ്ധിക്കേണ്ടത്
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ താഴെപ്പറയുന്നവ ഒഴിവാക്കുക:
- മറ്റുള്ളവരുടെ മുഖം / വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ
- വാഹന നമ്പർ പ്ലേറ്റുകൾ
- സ്വകാര്യ രേഖകൾ, വീട്ടിനകത്തെ ദൃശ്യങ്ങൾ
- അപര്യാപ്തമായ അല്ലെങ്കിൽ പകർപ്പവകാശമുള്ള ഉള്ളടക്കം
➤ നിങ്ങൾ Show on Site തിരഞ്ഞെടുക്കുന്നുവെങ്കിൽ ചിത്രം പൊതുവിൽ പ്രദർശിപ്പിക്കുന്നതാണ്.
6. തെറ്റായ റിപ്പോർട്ടുകൾ
തെറ്റായ വിവരങ്ങൾ, വ്യാജ ചിത്രങ്ങൾ, അഭ്യൂഹങ്ങൾ എന്നിവ സമർപ്പിക്കുന്നത് നിരോധിച്ചതാണ്.
അത്തരം റിപ്പോർട്ടുകൾ സബ്മിറ്റ് ചെയ്താൽ നിങ്ങളുടെ മറ്റ് റിപ്പോർട്ടുകൾ സ്വീകരിക്കാതെ വരുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നതാണ്.
7. ലൊക്കേഷൻ വിവരങ്ങളുടെ സുരക്ഷ
ഏത് സ്ഥലത്തെ കാലാവസ്ഥ ആണോ റിപോർട്ട് ചെയ്യുന്നത് ആ ലൊക്കേഷൻ മാത്രം നൽകുക.
കാലാവസ്ഥാ കൃത്യത മെച്ചപ്പെടുത്തുന്നതിനായി മാത്രമേ അത് ഉപയോഗിക്കൂ.
8. ഡാറ്റ സംരക്ഷണം
ഞങ്ങൾ Firebase സുരക്ഷാ നിയമങ്ങളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നു.
അനധികൃത ആക്‌സസ് തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നു.
9. ഉപയോക്താവിന്റെ ഉത്തരവാദിത്തങ്ങൾ
- സത്യമായ വിവരങ്ങൾ മാത്രം നൽകുക
- അടിയന്തരാവസ്ഥകൾ ഇവിടെ പോസ്റ്റ് ചെയ്യരുത്
- സ്വകാര്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക
- അപായകരമായ / തെറ്റിധരിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കുക
- അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് നിങ്ങൾക്ക് അവകാശമുണ്ടെന്ന് ഉറപ്പാക്കുക
10. ഞങ്ങളെ ബന്ധപ്പെടുക
ചോദ്യങ്ങൾ, പ്രശ്നങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്‌ക്കായി:
📧 Email: elwoicelamkulam@gmail.com
☎️ Phone: 4933316750